Follow Us

വഴിയരികിൽ…

വഴിയരികിൽ…

മറക്കില്ലൊരിക്കലും നിൻ പുഞ്ചിരിച്ചൊരാ മുഖവും
മറക്കില്ലൊരിക്കലും പങ്കുവെച്ചിരുന്നോരാ സൗഹൃദവും
കണ്ടിരുന്നു ഞാൻ നിന്നെയെന്നുമാ വഴിയരികിൽ
ഓർത്തിടുന്നു ഞാൻ; നാളെയും കാണുമോ ?…
മനുഷ്യനല്ലേ മറക്കും മടുക്കും മരിക്കും…
ചുളിവാർന്നയീ എൻറെ ഹൃദയത്തിലിപ്പോഴും
പിറവി എടുക്കുന്നുണ്ട് നല്ലതും നന്മയും
കാലമതീതമായി കടക്കുമ്പോഴും
ഓർക്കുന്നു ഞാൻ നിന്റെ പുഞ്ചിരിച്ചൊരാമുഖം
കേവലമൊരു വഴി യാത്രക്കാരനായരെന്നെ നീ
അടുത്തറിഞ്ഞില്ലേ ഒരു നിമിഷാർദ്ധത്തിൽ
ഏറെ ആഹ്‌ളാദിപ്പൂ ഞാനീ വേളയിൽ
ഉണ്ടൊരാൾ ആ വഴിയരികിലെനിക്കും സ്നേഹിക്കാൻ…

3 thoughts on “വഴിയരികിൽ…

  1. Reply
    Shareef
    December 11, 2020 at 10:33 am

    നല്ല ആശയം, അഭിനന്ദനങ്ങൾ തുടർന്നും നന്നായി എഴുതുക

  2. Reply
    Akhil Kumbalappally
    December 11, 2020 at 1:21 pm

    നന്നായിട്ടുണ്ട് ♥️

  3. Reply
    Aswin
    December 17, 2020 at 9:16 am

    Powli chechiii

Leave a Reply to Shareef Cancel reply

Your email address will not be published. Required fields are marked *