Follow Us

കുമ്പളപ്പള്ളിയുടെ സൗഹൃദ സാംസ്കാരിക കൂട്ടായ്മയായ ജ്വാലയുടെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് ഏവർക്കും സ്വാഗതം!

കാസർഗോഡ് ജില്ലയിൽ കിനാനൂർ കരിന്തളം പഞ്ചായത്തിൽ കുമ്പളപ്പള്ളിയിൽ പ്രവർത്തിക്കുന്ന ജ്വാല കലാകായിക വേദി 2014 ഡിസംബർ 31നാണ് രൂപീകരിക്കപ്പെടുന്നത്. കുമ്പളപ്പള്ളിയുടെ കലാ കായിക സാംസ്കാരിക മേഖലകളിൽ സജീവ ഇടപെടൽ നടത്തുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ജ്വാല രൂപീകരിക്കപ്പെടുന്നത്.

ക്ലബ്ബുമായി ബന്ധപ്പെട്ട വിവരങ്ങൾ ഓൺലൈനിൽ കൂടി ലഭ്യമാകുന്നതിനോടൊപ്പം നമ്മുക്ക് ചുറ്റുമുള്ളവരുടെ സർഗ്ഗസൃഷ്ടികൾ പ്രസിദ്ധീകരിക്കാൻ ഒരു ഡിജിറ്റൽ പ്ലാറ്റുഫോം കൂടി ഒരുക്കുക എന്നുള്ളതാണ് ഈ വെബ്സൈറ്റിന്റെ ഉദ്ധേശലക്‌ഷ്യം.

വായനക്കാരുടെ വിലയേറിയ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും എഴുതി അറിയീക്കാൻ jwalakumbalappally@gmail.com എന്ന ഇമെയിൽ വിലാസം ഉപയോഗപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുകയാണ്. പോസ്റ്റുകളും മറ്റു അപ്ഡേറ്റുകളും അറിയാൻ ന്യൂസ് ലെറ്റർ സബ്സ്ക്രൈബ് ചെയ്യുക.

വെബ്സൈറ്റ് സന്ദർശിച്ചതിനു നന്ദി!