നാല്പതുകളിലെത്തിയ എൻറെ ചില കൂട്ടുകാരികളുണ്ട്.
സ്വന്തം ഇഷ്ടം എന്തെന്ന് കണ്ടെത്തിയവർ.
വളരെയധികം ആസ്വദിച്ച് ജീവിക്കുന്നവർ
ഞാനവരെ അസൂയയോടെയാണ് നോക്കുന്നത്.
ഞാനിപ്പോഴും മക്കളുടെയും
ഭർത്താവിന്റെയും വീട്ടുകാരുടെയും
നാട്ടുകാരുടെയും കൂട്ടുകാരുടെയും
ഇഷ്ടങ്ങളിൽ കുടുങ്ങിക്കിടപ്പുണ്ടത്രേ…
എന്നിട്ടും
ചില നേരങ്ങളിൽ കേൾക്കാം
ചില പിറുപിറുക്കലുകൾ..
തന്നിഷ്ടക്കാരി! അഹങ്കാരി !