Follow Us

Donate A Book Challenge

Donate A Book Challenge

പ്രീയപ്പെട്ടവരെ,

കാസർഗോഡ് ജില്ലയിലെ കിനാനൂർ കരിന്തളം പഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമം ആണ് ഞങ്ങളുടെ സ്വന്തം കുമ്പളപ്പള്ളി. 2014 മുതൽ നാടിന്റെ കലാസാംസ്കാരിക രംഗത്ത് സജീവമായി ഇടപെട്ടു വരുന്ന കുമ്പളപ്പള്ളിക്കാരുടെ സ്വന്തം ക്ലബ്ബ് ആണ് ജ്വാലാ കലാ കായിക വേദി. ക്ലബ് ആരംഭിച്ച അന്നുമുതൽ തന്നെ ഞങ്ങളുടെ ഏവരുടെയും ആഗ്രഹം ആയിരുന്നു ക്ലബിന് കീഴിൽ ഒരു ഗ്രന്ഥാലയം അല്ലെങ്കിൽ വായനശാല കൂടി ആരംഭിക്കണം എന്നുള്ളത്. എന്നാൽ പലവിധ കാരണങ്ങളാൽ ആ ആഗ്രഹം നടക്കാതെ പോയി. ഇതിനിടയിൽ പ്രളയവും കോവിഡും അടക്കം ഉള്ള സാഹചര്യങ്ങൾ വന്നുപോയി.

സാമൂഹ്യ ഒരുമയിലൂടെ ഒരു മഹാമാരിയെ തടഞ്ഞുനിർത്തി നാട് മുന്നേറുന്ന ഈ ഘട്ടത്തിൽ ഞങ്ങളും ഞങ്ങളുടെ ആ പഴയ “സ്വന്തമായി ഒരു വായനശാല” എന്ന സ്വപ്നത്തെ പൊടി തട്ടിയെടുക്കുകയാണ്.

പക്ഷെ ഏറ്റെടുക്കുന്ന ഈ പുതിയ ഉദ്യമത്തിൽ ഞങ്ങൾക്ക് സർവരുടെയും പിന്തുണയും സഹായവും വേണം.
നിങ്ങളുടെ പിന്തുണയും സഹായവും പുസ്തകങ്ങളുടെ രൂപത്തിൽ തന്നാൽ മതിയാകും…

ഒരു വായനശാലയെ സംബന്ധിച്ച് പുസ്തകശേഖരണം ആണല്ലോ പരമപ്രധാനം. അതിനായി ഞങ്ങൾ ഇന്നുമുതൽ (5 ജൂലൈ, 2021) ഒരു ജനകീയ പുസ്തക സമാഹരണ ക്യാമ്പയിൻ ആരംഭിക്കുകയാണ്.

വായിക്കാൻ കഴിയുന്ന പഴയ പുസ്തകങ്ങളായാലും, പുതിയ പുസ്തകങ്ങളായാലും അത് ഞങ്ങൾക്കയച്ചു തന്നുകൊണ്ട് പുസ്തകങ്ങളെ സ്നേഹിക്കുന്ന വായനയെ ഇഷ്ടപ്പെടുന്ന സകലരും #DonateaBookChallenge എന്ന് പേരിട്ടിരിക്കുന്ന ഈ ക്യാമ്പയിൻ പ്രവർത്തനത്തിന്റെ ഭാഗമാകണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുകയാണ്.

ദിക്കും ദേശവും നോക്കാതെ സാധ്യമായ തരത്തിലെല്ലാം ഈ കുറിപ്പും കൂടെയുള്ള ചിത്രവും എത്തേണ്ടിടങ്ങളിലെല്ലാം എത്തിച്ച് സഹായിക്കുകയും കൂടി ചെയ്യുമല്ലോ.

 

സ്നേഹപൂർവ്വം
വിപിൻ കുമ്പളപ്പള്ളി
സെക്രട്ടറി,
ജ്വാല കലാ കായിക വേദി
ഫോൺ – 9400797864

നിങ്ങളുടെ പുസ്തകസംഭാവനകൾ ദയവായി താഴെ കാണുന്ന അഡ്രസ്സിൽ അയക്കുമല്ലോ.

സെക്രട്ടറി,
ജ്വാല കലാ കായിക വേദി
കുമ്പളപ്പള്ളി, പെരിയങ്ങാനം -പോസ്റ്റ്
നിലേശ്വരം, കാസറഗോഡ് – 671314


Secretary,
Jwala Kala Kayika Vedhi
Kumbalappally, Periyanganam – Post
Nileshwer – Via, Kasaragod – 671314