സ്കൂളുകൾ എല്ലാം അടച്ചിടുന്നതു കൊണ്ട് കുട്ടികളുടെ ഒരു മാസത്തെ പഠനം നഷ്ടപ്പെടുന്നതിൽ ആശങ്കപ്പെടുന്ന കുറെരക്ഷിതാക്കളെ കാണാം എല്ലായിടത്തും.
നമ്മൾ ഇത്രയ്ക്കു ആശങ്കപ്പെടേണ്ടതുണ്ടോ ?
ദിവസങ്ങൾ വെറുതെ പോകുന്നതാണ് കാരണം എങ്കിൽ ഈ ദിവസങ്ങൾ മറ്റു പല കാര്യങ്ങൾ പഠിപ്പിക്കാൻ നമുക്ക് ശ്രമിച്ചുകൂടെ ?
പഠന തിരക്കിനിടയിലും അവർ താത്പര്യം കാണിച്ച ചില കാര്യങ്ങൾ ഉണ്ടാവും.. ഒരു പക്ഷെ പാചകം, ക്ലേ മോഡലിംഗ്, ചിത്ര രചന, വായന, എഴുത്ത് അങ്ങനെ പലതും…
പാഠപുസ്തകത്തിനു പുറത്തും ഒരു ലോകം ഉണ്ട് എന്ന് അവർ അറിയട്ടെ..
ജോലി തിരക്ക് കാരണം കാണാൻ കിട്ടാതിരുന്ന മാതാപിതാക്കളെ അവർ കൺനിറയെ കാണട്ടെ…
അവരോടു സംസാരിക്കാൻ കുറെ സമയം നമുക്ക് ഇപ്പോൾ കൊടുക്കാം…
അവരെ കൂടുതൽ അറിയാനും അതിലുപരി അവർക്കു നിങ്ങളെ അറിയാനും അത് സഹായിക്കും…
നിങ്ങൾ അവരോടു ഈ നാടിനെ കുറിച്ചും നന്മകളെ കുറിച്ചും സംസാരിക്കൂ… രാജ്യചരിത്രത്തെ കുറിച്ചും ഭരണഘടനയെക്കുറിച്ചും സംസാരിക്കൂ…
സ്കൂളിലെ സിലബസ് തീർക്കാൻ പറ്റിയില്ലെങ്കിലും മറ്റുള്ള കുട്ടികളെക്കാൾ 2 മാർക്ക് കുറഞ്ഞാലും നിങ്ങളുടെ കുട്ടി ഒരു നല്ല പൗരനായി വളരട്ടെ!
അവരുടെ ഉള്ളിലെ കഴിവുകൾ ജ്വലിക്കട്ടെ !
വീടിനും സമൂഹത്തിനും രാജ്യത്തിനും അവർ ഒരു വാഗ്ദാനം ആവട്ടെ !..