Follow Us

നോട്ടം

നോട്ടം

എൻ്റെയൊരു നോട്ടം മതി
അവൻ്റെ കുരുത്തക്കേടിന് കടിഞ്ഞാണിടാന്‍
കൈകളെ ബന്ധിക്കാന്‍, കലപില താഴാന്‍
തെറ്റില്‍നിന്ന് തിരിച്ച് നടത്താന്‍,

എന്നൊലോ, അവന്‍റെ അരനോട്ടം മതി
മസ്തിഷ്കത്തില്‍ നിന്നും കൈയ്യിലേക്ക്
പാഞ്ഞെത്തിയയെൻ്റെ ദേഷ്യം മാറാന്‍;
മഞ്ഞുപോല്‍ അലിഞ്ഞില്ലാതാകാന്‍,

ചൊടിയില്‍ പുഞ്ചിരി വിടരാന്‍; സ്നേഹം പടരാന്‍…
സത്യമാണ്, ചിലനോട്ടങ്ങള്‍ അങ്ങനെയാണ്…

 

One thought on “നോട്ടം

  1. Reply
    Shareef
    April 17, 2020 at 3:10 pm

    അമ്മയ്ക്ക് പകരം അമ്മ മാത്രം ❤️

Leave a Reply

Your email address will not be published. Required fields are marked *