നീയെന്നും രാജാവിനെപ്പോലെയായിരുന്നു.
നമുക്ക് എന്ത് വേണമെന്ന് നീ മനസിലാക്കി അതിന് വേണ്ടത് ചെയ്തു.
നമ്മളെന്തായിത്തീരണമെന്ന് നീ തീരുമാനിച്ചു.
നമ്മളെങ്ങോട്ടു പോകുമെന്ന് നീ ഉറപ്പിച്ചു.
എല്ലാമെല്ലാം നിൻറുള്ളിലുണ്ടായിരുന്നു.
പറഞ്ഞ് വന്നത്..
നമുക്കിടയിൽ ജനാധിപത്യമില്ലാ എന്നാണ്…
ഇഷ്ടമാണത്രേ…

ഷരീഫ്
August 12, 2021 at 10:03 amഞാനോ നീയോ ഇല്ല, നമ്മൾ മാത്രം എന്ന പതിവ് പല്ലവിയിൽ കുടുങ്ങി കിടക്കുന്ന പ്രണയം, ആണൊകോയിമയിൽ കുടുങ്ങി കിടക്കുന്ന പെണ്ണിന്റെ സ്വപ്നങ്ങൾ ശെരിയാണ് ഇതിലെവിടെയാണ് *ജനാതിപത്യം*
ചങ്കേ ലവ് യു ❤️
Jithesh
December 25, 2022 at 2:43 amപ്രജകളെ കിട്ടിയാൽ
ആരാണ് രാജാവാകാൻ
കൊതിക്കാത്തത്..
നാം തന്നെയാവും
ചിലപ്പോൾ
നമ്മുടെ പ്രജയും രാജാവും..
Nisha
March 3, 2024 at 5:12 amചങ്കേ❣️