കൊറോണക്കാലത്തെ ലോക്ക്ഡൗൺ കാരണം എനിക്ക് നഷ്ടമായത് എത്രയോ നല്ല നല്ല നിമിഷങ്ങളാണ്. ലോക്ക്ഡൗണിന്റെ ആദ്യദിനങ്ങൾ കുഴപ്പമൊന്നുമില്ലാതെയായിരുന്നു കടന്നുപോയത്. പിന്നീട് പത്രത്തിൽ കൊറോണ രോഗബാധിതരുടെ എണ്ണം കൂടുമ്പോൾ മനസ്സിൽ ഒരു പേടി വന്നു.
ഇടയ്ക്കിടെ ഞാനോർക്കും ആ സ്‌കൂളിനെയും എന്റെ അധ്യാപകരെയും കൂട്ടുകാരെയും ഒക്കെ. ഞാൻ കളിച്ചു നടന്ന ആ ദിവസങ്ങനെ പറ്റി എന്ത് രസമായിരുന്നു അന്നൊക്കെ. ഇപ്പോൾ കൂട്ടുകാർ ഫോണിൽ; പഠനം ഫോണിൽ. അങ്ങനെ എല്ലാം ഫോണിൽ ഒതുങ്ങി. ഇനി എന്ന് വരും ആ പഴയ ദിനങ്ങൾ എന്ന് ഞാൻ ചിന്തിക്കാറുണ്ട്. ഇനി പുറത്ത് പോകണമെങ്കിൽ തന്നെ മുഖത്ത് മാസ്ക് വെച്ചും സാനിറ്റൈസർ കയ്യിൽ കരുതിയും സാമൂഹിക അകലം പാലിച്ചും വേണം പോകാൻ.
എന്ത് തന്നെ സംഭവിച്ചാലും, നിപ്പായും പ്രളയവുമൊക്കെ അതിജീവിച്ചത് പോലെ നമ്മളിതും അതിജീവിക്കണം…
അതിജീവിക്കും…!
ഷരീഫ്
May 8, 2021 at 8:59 pmഇതും നമ്മൾ അതിജീവിക്കും ❤️
Vinod
July 23, 2021 at 3:26 pmSuper mole