ആളിപ്പടരുന്ന തീ
അവരോട് ചോദിക്കയായ്
ദാഹിക്കുന്നു ഒരല്പം
വെള്ളം തരാമോ…
കാട് വെന്തുരുകുമ്പോഴും ഒരല്പം വെള്ളം നൽകാൻ
അവർ മടികാണിച്ചു.
തീ ഉറക്കെ വിളിച്ചു പറഞ്ഞു
ഞാൻ നിനക്ക് വേണ്ടിയാണെനിക്ക് ചോദിച്ചത്.
സ്വയം കത്തുന്ന പ്രകാശം
ഒരല്പനേരം ഇരുട്ടിൽ ജീവിക്കുവാനാശിച്ചു.
അവർ ഉറക്കെപ്പറഞ്ഞു.
വേണ്ട ഞങ്ങൾ കണ്ണടച്ചിരുട്ടാക്കിക്കൊള്ളാം …
കാലമേ…
എന്തിനിങ്ങനെ ഗതികെട്ട ജീവിതങ്ങൾ…
ഷെരീഫ് കുമ്പളപ്പള്ളി
February 29, 2024 at 2:18 pmമഞ്ചാടി
Nisha
March 3, 2024 at 5:14 am❣️❣️