“അവനോടു ദൈവം ചോദിക്കും”
എന്ന് നിസ്സഹായതയുടെ ഒരു ചൊല്ലുണ്ട്. ഇപ്പോൾ സമയക്കുറവുമൂലം ദൈവം എല്ലാവരോടും ഒരുമിച്ചു ചോദിക്കുകയാണോന്നു തോന്നിപോകുന്നു. പ്രളയം പരീക്ഷിച്ചു ഫലം കാണാഞ്ഞിട്ടാണോ ഇപ്പോൾ കൊറോണ.. !
ഭൂമിയുടെ അവകാശികൾ എല്ലാം കാൽച്ചുവട്ടിൽ എന്നഹങ്കരിച്ച നാം പെട്ടെന്ന് ഒന്നുമല്ലാതെ ഭയചകിതരായ് സ്വന്തം വീടുകളിൽ ഒതുങ്ങികൂടിയ ഈ അവസ്ഥയിലെങ്കിലും പഠിക്കുമോ.. !
ഈ പ്രപഞ്ചം എല്ലാ ജീവജാലങ്ങൾക്കും ഒരുപോലെ അവകാശപ്പെട്ടത്, ജീവനുള്ളതെല്ലാം ദൈവത്തിനു പ്രിയപ്പെട്ടതെന്നു മറന്നുപോയ നാം, നമ്മളിൽ ചിലർ നമുക്ക് ശല്യമാണെന്നു തോന്നിയ തെരുവ് നായകളെ കൊന്നൊടുക്കാൻ റിവാർഡ് വരെ ഓഫർ ചെയ്തു. ഇന്ന് അവറ്റകൾ സ്വതന്ത്രരും നമ്മൾ സ്വാതന്ത്ര്യം നഷ്ടപെട്ട അവസ്ഥയിലും.
അറവുശാലകളിൽ നമുക്കുവേണ്ടി കഴുത്തറ്റു പിടയുന്ന ഉരുക്കളേ നോക്കി തങ്ങളുടെ ഊഴവും കാത്തുകിടക്കുന്ന മറ്റുള്ളവയെ നാം കാണാറുണ്ടോ. അവറ്റകളെ കൊല്ലുന്നതു ഒരു മറവിലായിക്കൂടെ എന്ന് നമ്മൾ ചിന്തിച്ചിട്ടുണ്ടോ..?
രാഷ്ട്രീയ മുതലാളിത്ത ലാഭത്തിനുവേണ്ടി എത്രപേരെ നമ്മൾ കൊന്നൊടുക്കി. കൊലക്കു നേതൃത്വം കൊടുക്കുന്നവനോ… അധികാരം വച്ചുനീട്ടി പല്ലിളിച്ചാൽ, അതുവരെ ഉയർത്തിപ്പിടിച്ച ആദർശം കാറ്റിൽ പറത്തി മറുപക്ഷത്തു ചേക്കേറുന്നു.
സമ്പത്ത് ധൂർത്തടിച്ചു കോൺക്രീറ്റ് സൗധങ്ങൾ മണ്ണിൽ കുഴിച്ചിടുന്ന നാം, ആഗ്രഹമുണ്ടായിട്ടും നിവർത്തിയില്ലാതെ പുസ്തകങ്ങൾ വലിച്ചെറിഞ്ഞു, സ്വപ്നങ്ങളുപേക്ഷിച്ചു തൊഴിലന്വേഷിച്ചു തെരുവിലേക്കിറങ്ങുന്ന ചെറുബാല്യങ്ങൾക് നേരെ കണ്ണടക്കുന്നു. അവരുടെ ദാരിദ്ര്യം കണ്ടില്ലെന്നു നടിക്കുന്നു.
അയൽവാസിക്കു വഴി നിഷേധിക്കുന്നു, അല്പസുഖത്തിനുവേണ്ടി പെൺകുട്ടികൾ കൊലചെയ്യപെടുന്നു. എല്ലായിടത്തും ചതി, വഞ്ചന. ആർക്കും പരസ്പരം വിശ്വാസമില്ല, സ്നേഹമില്ല.ബന്ധങ്ങൾക്ക് ദൃഢത പോരാ. ഒന്ന് ചിരിക്കാൻ പോലും സമയമില്ലാത്തപോൽ എല്ലാർക്കും തിരക്കോടു തിരക്ക്. ഭഷ്യവസ്തുക്കളിൽ മായം. അന്യന്റെ കീശയിലുള്ളത് ഏതുവിധേനയും തന്നിലെത്തിച്ചേരണമെന്ന ദുരാഗ്രഹം. അതിനുവേണ്ടി എന്ത് നീചപ്രവർത്തി ചെയ്‌യാനും മടിയില്ല.
നമ്മൾ ലോക്കിലായിപ്പോയ ഈ ദിവസങ്ങൾ, കഴിഞ്ഞ കാലം ഒരു പുനർചിന്തനത്തിനു വിധേയമാക്കാൻ ഇഷ്ടം പോലെ സമയം. ഈ കൊറോണക്ക് ശേഷം നമ്മളുണ്ടെങ്കിൽ നല്ല ചിന്തകളും പ്രവർത്തികളും മാത്രം നമ്മളിൽനിന്നുണ്ടാവട്ടെ.
Shareef
March 30, 2020 at 8:19 amഅതെ പ്രളയവും നിപായും അതിജീവിച്ച നമ്മൾ ഇതും അതിജീവിക്കും .
ശരത്തിൽ നിന്നും ഈ വരികൾ കണ്ടപ്പോൾ വളരെയേറെ അഭിമാനവും സന്തോഷവും തോനുന്നു .
Swathi Gopi
March 30, 2020 at 9:23 amWell written @Sharath. Good usage of words and thoughts. Write more. 🙂