"ദെച്ചുമോളെ....സമയായിട്ടോ"
ഭക്ഷണം എടുത്തുവെയ്ക്കുന്നതിനിടയില്‍ അമ്മ വിളിച്ചു പറഞ്ഞു.
അവള്‍ അപ്പോഴും മുടി കെട്ടുന്നതേയുള്ളൂ.അമ്മ പുസ്ത്കങ്ങളെല്ലാം ബാഗിലാക്കി ചോറ്റുപാത്രവും എടുത്തുവെച്ചു. ഡ്രസ്സ് ഒന്നുകൂടി ശരിയാക്കി ദെച്ചു ഷൂസെടുക്കാനോടി...
കൊറോണക്കാലത്തെ ലോക്ക്ഡൗൺ കാരണം എനിക്ക് നഷ്ടമായത് എത്രയോ നല്ല നല്ല നിമിഷങ്ങളാണ്. ലോക്ക്ഡൗണിന്റെ ആദ്യദിനങ്ങൾ കുഴപ്പമൊന്നുമില്ലാതെയായിരുന്നു കടന്നുപോയത്. പിന്നീട് പത്രത്തിൽ കൊറോണ രോഗബാധിതരുടെ എണ്ണം കൂടുമ്പോൾ മനസ്സിൽ ഒരു പേടി വന്നു.
ഒരിക്കല്‍കൂടി നിന്നെ ഞാന്‍ പ്രണയിക്കട്ടെ,
നിലാവിന്‍റെ വെളിച്ചത്തില്‍ സ്വയം മറന്ന്,
മഴയുടെ പാട്ടിന് താളം പകര്‍ന്ന്,
തീരത്തെ ആലിംഗനം ചെയ്യുന്ന തിരകളെ കളിയാക്കി..
അവധിക്കാലത്തെ കളികളത്രയും മാനംമുട്ടി നില്‍ക്കുന്ന ആ പ്ലാവിന്റെ ചുവട്ടിലാണ്. കല്ലുകളി,കോട്ടകളി പിന്നെ പേരിടാത്ത കുറേ നാടന്‍ കളികളും അവര്‍ മത്സരിച്ചു കളിച്ചു. കളികള്‍ക്കിടയില്‍ പതിവായി തട്ടിപ്പുകളിക്കുന്ന രോഹിണിയുമായി അടികൂടും.
സ്കൂളുകൾ എല്ലാം അടച്ചിടുന്നതു കൊണ്ട് കുട്ടികളുടെ ഒരു മാസത്തെ പഠനം നഷ്ടപ്പെടുന്നതിൽ ആശങ്കപ്പെടുന്ന കുറെരക്ഷിതാക്കളെ കാണാം എല്ലായിടത്തും.
നമ്മൾ ഇത്രയ്ക്കു ആശങ്കപ്പെടേണ്ടതുണ്ടോ ?